ഹർത്താലാചരിച്ച് മുളന്തുരുത്തിയും തിരുവാണിയൂരും
Friday, October 7, 2022 12:50 AM IST
മുളന്തുരുത്തി: അപകടത്തിൽ മരിച്ച വിദ്യാര്‍ഥികളോടും അധ്യാപകനോടുമുള്ള ആദരസൂചകമായി മുളന്തുരുത്തിയിലും തിരുവാണിയൂരും ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. ഉച്ചയ്ക്ക് ശേഷം പ്രദേശത്തെ കടകളും സ്ഥാപനങ്ങളും അടച്ചിട്ടു. ഉച്ച കഴിഞ്ഞായിരുന്നു മൃതദേഹം നാട്ടില്‍ എത്തിച്ചത്. വൈകിട്ട് ആറിന് ശേഷമാണ് ചുരുക്കം ചില വ്യാപാര സ്ഥാപനങ്ങളെങ്കിലും തുറന്നത്. ആരുടെയും പ്രേരണയോ നിര്‍ബന്ധമോ കൂടാതെയാണ് പ്രദേശത്തെ വ്യാപാരികൾ നാടിന്റെ ദുഃഖത്തിൽ പങ്കുചേര്‍ന്നത്.