തലശേരി ആർച്ച്ബിഷപ്പും കാന്തപുരവും കൂടിക്കാഴ്ച നടത്തി
Thursday, October 6, 2022 12:32 AM IST
കോഴിക്കോട്: തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി.
ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ഐക്യവും നന്മയും കൂടുതൽ സജീവമാക്കാൻ വിവിധ ഉദ്യമങ്ങൾക്കു തുടക്കമിടുമെന്നും ഇരുവരും പ്രസ്താവിച്ചു.
എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സന്നിഹിതനായിരുന്നു. മർക്കസ് നോളജ് സിറ്റിയിൽ 17 മുതൽ 19 വരെ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നോടിയായി നടക്കുന്ന പ്രീസമ്മിറ്റ് കാമ്പയിനിൽ വൃക്ഷത്തൈ നട്ട് ആർച്ച്ബിഷപ് പങ്കുചേർന്നു.