കെ.കെ. രമയും കെ. സുധാകരനും എത്തി
Monday, October 3, 2022 2:06 AM IST
കണ്ണൂർ: വിട പറഞ്ഞ സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതീകശരീരം കാണാൻ ആർഎംപി നേതാവും എംഎൽഎയുമായ കെ.കെ.
രമ തലശേരിയിലെത്തി. മുൻമന്ത്രി കെ.കെ. ശൈലജ ഉൾപ്പടെയുള്ള സിപിഎം നേതാക്കളോട് സംസാരിച്ച ശേഷമാണ് രമ മടങ്ങിയത്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നേരിട്ടെത്തിയാണ് കോടിയേരിക്ക് റീത്ത് സമർപ്പിച്ചത്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു യാത്ര പറഞ്ഞ ശേഷമാണ് കെ. സുധാകരൻ മടങ്ങിയത്.