‘കടലാസിലെ ആന’ മികച്ച നാടകം
Friday, September 30, 2022 2:42 AM IST
കൊച്ചി: പാലാരിവട്ടം പിഒസിയില്‍ നടന്ന 33-ാം കെസിബിസി നാടക മേളയിൽ കാഞ്ഞിരപ്പള്ളി അമലയുടെ “കടലാസിലെ ആന’’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകൻ-രാജേഷ് ഇരുളം (നാലുവരിപ്പാത), മികച്ച നടൻ- സതീഷ് കെ. കൊന്നത്ത്(കടലാസിലെ ആന ), മികച്ച നടി സന്ധ്യ മുരുകേഷ് (മൂക്കുത്തി ), മികച്ച രണ്ടാമത്തെ നാടകം നാലുവരിപ്പാത, രണ്ടു നക്ഷത്രങ്ങൾ എന്നിവ പങ്കിട്ടു.
നാളെ വൈകുന്നേരം ആറിന് പിഒസിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യു മെന്ന് കെസിബിസി മീഡിയ സെക്രട്ടറി ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.