മധു വധക്കേസ്: പ്രതികൾ വീണ്ടും ജാമ്യാപേക്ഷ നൽകി
Wednesday, September 28, 2022 1:48 AM IST
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ റിമാൻഡിലുള്ള 11 പ്രതികളും വീണ്ടും ജാമ്യാപേക്ഷ നൽകി. മണ്ണാർക്കാട് എസ്സി, എസ്ടി പ്രത്യേക കോടതിയിലാണു ജാമ്യ ഹർജി സമർപ്പിച്ചത്. ഹർജി കോടതി ഇന്ന് പരിഗണിക്കും. 11 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയതിനാലാണു പ്രതികൾ റിമാൻഡിലായത്.
സാക്ഷികളെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന മധുവിന്റെ അമ്മ മല്ലിയുടെ പരാതിയെത്തുടർന്നാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തത്. ഇന്നലെ വിസ്തരിക്കേണ്ട അഞ്ചുസാക്ഷികളിൽ നാലുപേരും കോടതിയിൽ ഹാജരായില്ല.