ലൂർദ് മാതാ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രവർത്തനം തുടങ്ങി
Wednesday, September 28, 2022 12:29 AM IST
തിരുവനന്തപുരം: പൊതുവിദ്യാസ രംഗത്ത് ഒന്നര നൂറ്റാണ്ടുകാലമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി അതിരൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഭാഗമായി തിരുവനന്തപുരം കുറ്റിച്ചലിൽ ലൂർദ്ദ് മാതാ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രവർത്തനമാരംഭിച്ചു.
കേരള യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജിലെ 2022-23 കലാലയ വർഷത്തിൽ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, ബികോം ഫിനാൻസ് എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ തുടങ്ങിയിരിക്കുന്നത്.
ചങ്ങനാശേരി സെന്റ് ബർക്കുമാൻസ്, ചങ്ങനാശേരി അസംപ്ഷൻ, എടത്വാ സെന്റ് അലോഷ്യസ്, പുന്നപ്ര മാർ ഗ്രിഗോറിയോസ് എന്നീ കോളജുകളുടെ രക്ഷാധികാരിയായ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുംതോട്ടമാണ് ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ രക്ഷാധികാരി. വിദ്യാഭ്യാസ വിചക്ഷണനും അതിരൂപതയുടെ സഹായമെത്രാനുമായ മാർ തോമസ് തറയിൽ സഹരക്ഷാധികാരിയാണ്.
ഷംഷബാദ് രൂപതാ നിയുക്ത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് പ്രസിഡന്റും ഫാ .മോർളി കൈതപറമ്പിൽ വൈസ് പ്രിസിഡന്റും ഫാ. ബിജോയി അറയ്ക്കൽ ഡയറക്ടറും ഡോ.ക്രിസ്റ്റോ നേര്യംപറമ്പിൽ ബർസാറും ഫാ. വർഗീസ് നമ്പിമഠം ഹോസ്റ്റൽ വാർഡനും എടത്വ സെന്റ് അലോഷ്യസ് കോളജ് മുൻ പ്രിൻസിപ്പാൾ ഡോ. ജോച്ചൻ ജോസഫ് കൊഴുപ്പക്കളം പ്രിൻസിപ്പാളുമായി പ്രവർത്തിക്കുന്നു. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ എത്രയും വേഗം കോളജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോണ്-04722853550, 9447596975. ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിൽ ഇതേ കാമ്പസിൽ എൻജിനിയറിംഗ് കോളജ്, ഹോട്ടൽ മാനേജ്മെന്റ് കോളജ്, എംബിഎ, എംസിഎ എന്നീ കോഴ്സുകളും നടത്തുന്നുണ്ട്.