രാജീവ്ഗാന്ധി ട്രോഫി: കാട്ടിൽ തെക്കേതിൽ ജേതാക്കൾ
Sunday, September 25, 2022 1:22 AM IST
മങ്കൊമ്പ് (ആലപ്പുഴ): ആവേശ തിരമാല ഉയർത്തി പുളിങ്കുന്നാറ്റിൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ കിരീടം ചൂടി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ പുന്നമട ബോട്ട് ക്ലബിന്റെ വീയംപുരം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് കാട്ടിൽ തെക്കേതിൽ 3.49.51 സെക്കന്റിൽ ഒന്നാമതെത്തിയത്. 3.51.26 സെക്കന്റായിരുന്നു നടുഭാഗത്തിന്റെ സമയം. എൻസിഡിസി ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി (3.51.31).