ജില്ലാതല സോഫ്റ്റ്വെയര് സ്വാതന്ത്ര്യദിനാഘോഷം നാളെ
Saturday, September 24, 2022 12:48 AM IST
കൊച്ചി: സ്വതന്ത്രസോഫ്റ്റ്വെയറിന്റെ ഗുണഫലങ്ങളെപ്പറ്റി ബോധവത്കരിക്കുന്നതിനായി ജില്ലാതല സോഫ്റ്റ്വെയര് സ്വാതന്ത്ര്യദിനാഘോഷം നാളെ ഇടപ്പള്ളി കൈറ്റ് റീജണല്‍ റിസോഴ്സ് സെന്ററില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെയാണ് പരിപാടി.
സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ നിര്‍മാണം ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ ഓപ്പണ്‍ സെഷനുകള്‍ ഉണ്ടാകും. www. kite.kerala. gov.in/SFDay2022 വഴി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.