സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം
Friday, September 23, 2022 12:57 AM IST
കോഴിക്കോട്: ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഇന്നു സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്ത്താലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ അറിയിച്ചു.
ഭരണകൂട ഭീകരതയുടെ ഭാഗമാണു റെയ്ഡും അറസ്റ്റുമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂടവേട്ടയ്ക്കെതിരേയാണു ഹര്‍ത്താലെന്ന് അബ്ദുൾ സത്താർ പറഞ്ഞു.