വിഴിഞ്ഞം സമരത്തെ പിന്തുണയ്ക്കും: പ്രതിപക്ഷനേതാവ്
Thursday, August 18, 2022 12:27 AM IST
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുണ്ടാകുന്ന തീരശോഷണം ഗൗരവതരമായ വിഷയമാണെന്നും മത്സ്യത്തൊഴിലാളികള്‍ അവിടെ നടത്തുന്ന സമരത്തിന് യുഡിഎഫും കോണ്‍ഗ്രസും പിന്തുണ നല്‍കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
വിഴിഞ്ഞം തുറമുഖനിര്‍മാണത്തെ തുടര്‍ന്ന് മറ്റുതീരങ്ങളില് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ദുരിതപൂര്‍ണമായ ജീവിതമാണ് അവിടെ മത്സ്യത്തൊഴിലാളികളുടേത്. ഇക്കാര്യം നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇതിനെ മറികടക്കാന്‍ 432 കോടി രൂപയുടെ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. എന്നാല്‍ ഇടതു സർക്കാർ ഇതില്‍ ഒരു രൂപപോലും ചെലവാക്കുകയോ പദ്ധതി നടപ്പാക്കുകയോ ചെയ്തിട്ടില്ലെന്നും സതീശന് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.