ചെറുകിട വ്യവസായികളുടെ സംസ്ഥാന സംഗമം കൊച്ചിയില്‍
Wednesday, August 17, 2022 12:19 AM IST
കൊച്ചി: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് (എംഎസ്എംഇ) യുടെ നേതൃത്വത്തില്‍ ചെറുകിട വ്യവസായികളുടെ സംസ്ഥാന സംഗമം ‘കേരള സ്റ്റേറ്റ് എംഎസ്എംഇ സമ്മിറ്റ് 2022 ഇന്‍വെസ്റ്റ് ഇന്‍ കേരള’ എന്ന പേരില്‍ സെപ്റ്റംബര്‍ 23നു കൊച്ചിയില്‍ സംഘടിപ്പിക്കുന്നു.
കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ 4000 ല്‍പരം വ്യവസായികള്‍ സംഗമത്തില്‍ പങ്കെടുക്കും. സമ്മിറ്റിന് മുന്നോടിയായി ഈ മാസം 23നു പതാകദിനമായി ആചരിക്കും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വ്യവസായികള്‍ക്കായി ടെക്നിക്കല്‍ സെമിനാറുകളും സംഘടിപ്പിക്കും.