ദേശീയ പതാക നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന്
Sunday, August 14, 2022 11:43 PM IST
കൊച്ചി: ദേശീയപതാക നിര്‍മാണത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
ദേശീയപതാക വിതരണം ആകെ താറുമാറായെന്നും അദ്ദേഹം ആരോപിച്ചു. പതാക നിര്‍മിച്ച് നല്‍കുന്നതിനുള്ള ചുമതല കുടുംബശ്രീക്കായിരുന്നു. വിദ്യാര്‍ഥികളില്‍ നിന്നു പണം പിരിച്ചിട്ടും പല സ്കൂളുകളിലും പതാക എത്തിയില്ല. വിദ്യാര്‍ഥികള്‍ ഇല്ലാത്ത കുടുംബങ്ങളില്‍ പതാക എത്തിക്കാനുള്ള നീക്കവും പൂര്‍ണമായി പാളിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.