ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ
Sunday, August 14, 2022 11:43 PM IST
എടക്കര: ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ വഴിക്കടവ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂവത്തിപ്പൊയിൽ കുന്നത്ത്കുഴിയിൽ ചന്ദ്രനെയാണ് പോലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്.
വഴിക്കടവ് പഞ്ചായത്ത് ഓഫീസിനു മുൻവശത്തെ റോഡരികിൽ വച്ച് ദേശീയപതാകയെ അവമതിക്കുന്ന വിധത്തിൽ മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് നിർമിത ദേശീയ പതാകകൾ കത്തിച്ചെന്ന ന്യൂനപക്ഷ മോർച്ച നേതാവിന്റെ പരാതിയിലാണ് നടപടി.
ദേശീയ ബഹുമതികളെ അപമാനിക്കൽ തടയൽ നിയമം, ഐപിസി, കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.