കേരളം സ്റ്റാമ്പ് ഡ്യൂട്ടിയും കുറയ്ക്കണമെന്ന് കേന്ദ്ര നഗരകാര്യ സെക്രട്ടറി
Sunday, August 14, 2022 12:17 AM IST
കൊച്ചി: കേരളം സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും കുറയ്ക്കണമെന്ന് കേന്ദ്ര ഹൗസിംഗ്-നഗരകാര്യ സെക്രട്ടറി മനോജ് ജോഷി.
രജിസ്ട്രേഷന് ഫീസ് ഒരു ശതമാനമായി കുറയ്ക്കണമെന്നും ഇതുമൂലമുണ്ടാകുന്ന വരുമാന നഷ്ടം പ്രോപ്പര്‍ട്ടി ടാക്സ് ഉള്‍പ്പെടെയുള്ളവയില്‍ ആനുപാതികമായ വര്‍ധന വരുത്തി നികത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ക്രെഡായ് കേരള സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണച്ചെലവ് വളരെ കൂടുതലായതിനാല്‍ കേരളം കൂടുതല്‍ സാങ്കേതികാധിഷ്ഠിത നിര്‍മാണ രീതികളിലേക്ക് മാറണമെന്നും മനോജ് ജോഷി പറഞ്ഞു.