മരുന്നു ക്ഷാമം: ഡോക്ടർമാരെ കുറ്റക്കാരാക്കുന്നതിനെതിരേ കെജിഎംഒഎ
Monday, August 8, 2022 12:39 AM IST
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന ഗുരുതര മരുന്നു ക്ഷാമത്തിന് ഡോക്ടർമാരെ കുറ്റക്കാരാക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നു സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ).
സർക്കാർ സംവിധാനം വഴി ആവശ്യത്തിന് മരുന്നു ലഭ്യമാക്കാതെ, ആശുപത്രി മേധാവികൾ മറ്റു ഫണ്ടുകൾ കണ്ടെത്തി മരുന്നു വാങ്ങണമെന്ന നിലവിലെ നിർദേശം തീർത്തും അപ്രായോഗികമാണ്. ആശുപത്രികളിലെ മരുന്നു ക്ഷാമത്തിന്റെ ഉത്തരവാദിത്വം ഡോക്ടർമാരുടെ മേൽ അടിച്ചേല്പിച്ചു കൈകഴുകാനുള്ള ആരോഗ്യ വകുപ്പ് നടപടി പ്രതിഷേധാർഹമാണെന്നും കെജിഎംഒഎ വ്യക്തമാക്കി.