രാജിവയ്ക്കണം: രമേശ് ചെന്നിത്തല
Wednesday, July 6, 2022 12:43 AM IST
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ഗുരുതരമായ ഭരണഘടനാ ലംഘനമാണു നടത്തിയിരിക്കുന്നതെന്നും അതിനാൽ ഒരു നിമിഷംപോലും അദ്ദേഹത്തിന് അധികാരത്തിൽ തുടരുവാൻ അവകാശമില്ലെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്ന ഒരു മന്ത്രിക്ക് എങ്ങനെയാണ് ആ ഭരണഘടനയെ ഇത്രയും മോശമായി ചിത്രീകരിക്കുവാൻ കഴിയുന്നത്? അങ്ങനെയുള്ള മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരുവാൻ കഴിയും? അടിയന്തരമായി മന്ത്രിയുടെ രാജി വാങ്ങാൻ മുഖ്യമന്ത്രി തയാറാകണം. അല്ലെങ്കിൽ ഗവർണറുടെ ഇടപെടൽ വേണം.
ജനാധിപത്യവും മതേതരത്വവുമൊക്കെ കുന്തവും കുടച്ചക്രവുമാണ് എന്നു പറയുന്ന ഒരു മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരുവാൻ കഴിയും?- ചെന്നിത്തല ചോദിച്ചു.