ബൈക്കുകളിൽ കറങ്ങി മാലപൊട്ടിക്കുന്ന അന്തർജില്ലാ മോഷണസംഘം അറസ്റ്റിൽ
Wednesday, July 6, 2022 12:43 AM IST
തൃശൂർ: ബൈക്കുകളിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന അന്തർജില്ലാ മോഷണസംഘത്തെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂണ്‍ 20ന് ഒല്ലൂർ എളംതുരുത്തിയിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തിൽ ഒല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. കൊടകര പൊന്തവളപ്പിൽ ബിനു(40), മലപ്പുറം മൊറയൂർ ആനക്കല്ലിങ്കൽ വീട്ടിൽ സുബൈർ (25), മഞ്ചേരി പയ്യനാട് പള്ളത്തിൽ മേലെതൊടി ഷിയാസ്(25), മഞ്ചേരി ആമയൂർ കടവൻ വീട്ടിൽ നിസാർ (31) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.