ഷമ്മി തിലകന് ‘അമ്മ’യ്ക്ക് മറുപടി നല്കി
Wednesday, July 6, 2022 12:43 AM IST
കൊച്ചി: അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’നൽകിയ നോട്ടീസിന് നടൻ ഷമ്മി തിലകൻ മറുപടി നല്കി. അച്ചടക്കസമിതിക്കു മുന്നില്‍ ഓണ്‍ലൈനായി ഹാജരാകാമെന്നും അദ്ദേഹം അറിയിച്ചു.
അമ്മയുടെ യോഗം മൊബൈലില്‍ പകര്‍ത്തി എന്നതാണ് ഷമ്മിയോട് വിശദീകരണം തേടാനുള്ള കാരണം. ഷമ്മി തിലകനെ സംഘടനയില്‍നിന്നു പുറത്താക്കണമെന്നു യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും ധ്യതിപിടിച്ച് നടപടി വേണ്ടെന്ന നിലപാടാണ് മമ്മൂട്ടിയും ജഗദീഷും ഉള്‍പ്പെടെയുള്ള ചിലര്‍ സ്വീകരിച്ചത്. ഇതേതുടര്‍ന്നാണ് ഷമ്മിയോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്.