സംസ്ഥാനതല ഇന്റർ സ്കൂൾ ക്വിസ് മത്സരം
Monday, July 4, 2022 1:04 AM IST
കണ്ണൂർ: പെരുമ്പടവ് ബിവിജെഎം ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ദീപികയുടേയും ജൂബിറിച്ച് കൺസൽട്ടൻസിയുടേയും സഹകരണത്തോടെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംസ്ഥാനതല മൾട്ടിമീഡിയ ക്വിസ് മത്സരം "ഇന്റർസ്കൂൾ ബ്രെയിൻ വാർ സീസൺ-3’ സംഘടിപ്പിക്കുന്നു. വീഡിയോ ദൃശ്യങ്ങൾ, വോയിസ് ക്ലിപ്, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി പൊതുവിജ്ഞാനം, സമകാലിക വിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണു ക്വിസ് മത്സരം നടത്തുന്നത്.
പ്രിലിമിനറി റൗണ്ട്, സെമി ഫൈനൽ റൗണ്ട്, ഗ്രാൻഡ് ഫിനാലെ എന്നീ മൂന്നു ഘട്ടങ്ങളാണു മത്സരത്തിനുള്ളത്. പ്രിലിമിനറി റൗണ്ട് ഗൂഗിൾ ഫോമിലും സെമി ഫൈനൽ മൽസരം ഗൂഗിൾ മീറ്റ് വഴി തത്സമയ മത്സരവും ആണ്. സെമി ഫൈനലിൽ ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന ആറു മത്സരാർഥികൾ ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കും.
ബിവിജെഎം ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട പ്രേക്ഷകരുടെ സാന്നിധ്യത്തിലാണ് ഫൈനൽ മത്സരം നടത്തുന്നത്. പ്രിലിമിനറി റൗണ്ട് ജൂലൈ 20നും സെമി ഫൈനൽ ഓഗസ്റ്റ് 18നും ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 27 നും നടക്കും. ഒന്നാം സമ്മാനം 5001 രൂപ, രണ്ടാം സമ്മാനം 3001 രൂപ, മൂന്നാം സമ്മാനം 2001 രൂപ എന്നിങ്ങനെ കാഷ് പ്രൈസ് നൽകുന്നതാണ്. ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആകർഷകമായ സമ്മാനങ്ങളും നൽകും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9656221195, 9496959240 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. രജിസ്ട്രേഷന് https://chat.whatsapp. com/Dgc0EpcSjzsBkQf8jtO3Ku എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.