സംസ്ഥാനത്തു 3,904 പേർക്കു കോവിഡ്; 14 മരണം
Friday, July 1, 2022 1:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനൊപ്പം കോവിഡ് മരണവും കൂടുന്നു.
ഇന്നലെ സംസ്ഥാനത്ത് 3,904 പേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് 14 പേരാണു മരിച്ചത്. തിരുവനന്തപരത്താണ് കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
നാലു പേരാണ് കോവിഡ് ബാധയെ തുടർന്നു തിരുവനന്തപുരം ജില്ലയിൽ മരിച്ചത്. കോഴിക്കോടും പാലക്കാടും മൂന്നു പേർ വീതം മരിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, വയനാട് എന്നീ ജില്ലകളിൽ ഒരു മരണം വീതവുമുണ്ടായി.