സ്ത്രീവിരുദ്ധ സർക്കുലർ: ടൂറിസം ഡയറക്ടറെ മാറ്റി
Thursday, June 30, 2022 1:00 AM IST
തിരുവനന്തപുരം: സ്ത്രീ ജീവനക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സർക്കുലർ ഇറക്കിയ ടൂറിസം ഡയറക്ടറെ മാറ്റി. ടൂറിസം ഡയറക്ടറായിരുന്ന വി.ആർ.കെ. തേജ മൈലവാരാപുവിനെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി മാറ്റിനിയമിച്ചു.
ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ബി. നൂഹിനെ പകരം ടൂറിസം ഡയറക്ടറായി നിയമിച്ചു. ലൈഫ് മിഷൻ സിഇഒയുടെ അധികച്ചുമതലയുണ്ടാകും.