മെഡിസെപ്പിന് സ്റ്റേറ്റ് നോഡൽ സെൽ
Thursday, June 30, 2022 1:00 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി മെഡിസെപ്പിന് ധനകാര്യ വകുപ്പിൽ സ്റ്റേറ്റ് നോഡൽ സെൽ രൂപീകരിക്കും.
ആറാം ധനകാര്യ കമ്മീഷന് സൃഷ്ടിച്ച ആറു താത്കാലിക തസ്തികകൾ നിലനിർത്തി പുനർവിന്യസിക്കും. 10 സാങ്കേതിക തസ്തികകൾ സൃഷ്ടിച്ച് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകും.