മെട്രോ: 80 തസ്തികകളിൽ എസ്ഐഎസ്എഫിൽനിന്ന് വിന്യസിക്കും
Thursday, June 30, 2022 12:14 AM IST
തിരുവനന്തപുരം: കൊച്ചി മെട്രോയിൽ 2025 വരെ എസ്ഐഎസ്എഫ് സുരക്ഷാംഗങ്ങളെ ബിൽ ഓഫ് കോസ്റ്റ് വ്യവസ്ഥ ഒഴിവാക്കി വിന്യസിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പോലീസിൽ അടയ്ക്കേണ്ട തുകയാണ് ഒഴിവാക്കിയത്. രണ്ടാംഘട്ടമായി സൃഷ്ടിച്ച 80 തസ്തികകളിലേക്ക് എസ്ഐഎസ്എഫിൽനിന്ന് വിന്യസിക്കുന്നതിന് അനുമതി നൽകും.
കേരള വാട്ടർ അഥോറിറ്റി ജീവനക്കാരുടെ ഭവനനിർമാണ വായ്പ സംബന്ധിച്ച് പണയാധാരം/ഒഴിമുറി രജിസ്ട്രേഷന് മുദ്ര ഇളവ് അനുവദിക്കാൻ തീരുമാനിച്ചു.