സമുദ്രോത്പന്ന കയറ്റുമതിയില്‍ മികച്ച നേട്ടം; ചെമ്മീൻ ഒന്നാമത്
Thursday, June 30, 2022 12:13 AM IST
കൊച്ചി: കനത്ത പ്രതിസന്ധികള്‍ക്കിടയിലും 2021-22 സാമ്പത്തികവര്‍ഷം ഇന്ത്യ 57,586.48 കോടി രൂപ മൂല്യമുള്ള 13,69,264 മെട്രിക് ടണ്‍ സമുദ്രോത്പന്ന കയറ്റുമതി നടത്തി.
അളവിലും മൂല്യത്തിലും ശീതീകരിച്ച ചെമ്മീന്‍ ഏറ്റവും വലിയ കയറ്റുമതി ഉത്പന്നമായി. അമേരിക്കയും ചൈനയും ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളുമായി.
ശീതീകരിച്ച ചെമ്മീന്‍ 42,706.04കോടി രൂപ (5828.59 മില്യണ്‍ യുഎസ് ഡോളര്‍) നേട്ടവുമായാണ് കയറ്റുമതിയിലെ മുൻതൂക്കം നിലനിര്‍ത്തിയത്. മൊത്തം കയറ്റുമതിയുടെ അളവില്‍ 53.18 ശതമാനവും ഡോളര്‍ വരുമാനത്തില്‍ 75.11 ശതമാനവുമാണിത്.