ഇന്നും വെള്ളിയാഴ്ചയും സഭ ചേരില്ല
Wednesday, June 29, 2022 1:37 AM IST
തിരുവനന്തപുരം: ഇന്നും വെള്ളിയാഴ്ചയും നിയമസഭ ചേരില്ല. അന്തരിച്ച മുൻ മന്ത്രി ടി. ശിവദാസമേനോന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രീയ കക്ഷിഭേദമന്യേ എല്ലാവർക്കും പോകേണ്ട സാഹചര്യത്തിലാണ് ഇന്നത്തെ സഭാ നടപടികൾ ഒഴിവാക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചത്.
ജൂലൈ ഒന്നിനും സഭയ്ക്ക് അവധി നൽകി. വയനാട് സന്ദർശിക്കാൻ കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധിയെത്തുന്ന സാഹചര്യത്തിൽ പ്രതിപക്ഷ അംഗങ്ങൾക്ക് അവിടേക്കു പോകേണ്ടി വരുന്ന സാഹചര്യത്തിലാണു തീരുമാനം.