ശബരിമല അരവണയിൽ എക്സ്പെയറി ഡേറ്റ് ഇല്ലെന്നു സിഎജി റിപ്പോർട്ട്
Wednesday, June 29, 2022 12:43 AM IST
തിരുവനന്തപുരം: ശബരിമല ശ്രീധർമശാസ്താക്ഷേത്രത്തിൽ നൽകുന്ന അരവണ ബോട്ടിലിൽ കാലഹരണപ്പെടുന്ന തീയതി ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രേഖപ്പെടുത്തിയിട്ടില്ലെന്നു സിഎജി റിപ്പോർട്ട്.
അതിനാൽ ഭക്ഷണത്തിന്റെ ചേരുവകൾ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന കാലാവധി വാങ്ങുന്നവർക്ക് തിരിച്ചറിയാനാകുന്നില്ല. ശബരിമലയിൽ ഒരു വർഷം 29 ലക്ഷം ലിറ്റർ അരവണയാണു നിർമിക്കുന്നത്.