കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി
Wednesday, June 29, 2022 12:43 AM IST
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിയോടെ ശമ്പളം ലഭ്യമാക്കാന്‍ കോടതി നടത്തുന്ന ശ്രമങ്ങളെ ജീവനക്കാരുടെ സമരം പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി. ജീവനക്കാര്‍ക്കും അവരുടെ വിഭാഗങ്ങള്‍ക്കും ഇക്കാര്യം മനസിലാകുമെന്നാണു പ്രതീക്ഷയെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
ശമ്പളം വൈകുന്നതിനെതിരേ ജീവനക്കാര്‍ സമരം തുടരുന്നതു ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി നല്കിയ ഉപഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ഡ്രൈവർമാരും കണ്ടക്ടര്മാരുമടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നത് ഒഴിവാക്കാന്‍ വിവിധ തലങ്ങളില്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജീവനക്കാര്‍ കോര്‍പറേഷന്റെ ഹെഡ് ഓഫീസിലെയും മറ്റ് ഓഫീസുകളിലെയും പ്രവര്‍ത്തനം തടസപ്പെടുത്തുന്ന തരത്തില്‍ സമരം നടത്തുകയാണെന്ന് ആരോപി ച്ചാണ് കെഎസ്ആര്‍ടിസി ഉപഹര്‍ജി നല്‍കിയത്.
സമരത്തിന്റെ ചിത്രങ്ങളും ഹര്‍ജിക്കൊപ്പം സമ ർപ്പിച്ചിരുന്നു. കെഎസ്ആര്‍ടിസിയെ ട്രാക്കിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോടതിയെന്ന് എല്ലാവരെയും ഓര്‍മപ്പെടുത്തുകയാണെന്ന് സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാരിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. ഹര്‍ജി ജൂലൈ ഒന്നിനു പരിഗണിക്കാനായി മാറ്റി.