സഹകരണസംഘം ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു
Tuesday, June 28, 2022 1:07 AM IST
തിരുവനന്തപുരം: സഹകരണസംഘം ഭേദഗതി ബിൽ ചർച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. ആനന്ദ് മാതൃകാ സഹകരണ സംഘങ്ങളുടെ അപ്പെക്സ് സ്ഥാപനത്തിലേയ്ക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഭരണ സമിതിയില്ലാത്ത പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിലെ അഡ്മിനിസ്ട്രേറ്ററോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ നിശ്ചയിക്കുന്ന പ്രതിനിധിക്ക് വോട്ട് അവകാശം നൽകുന്ന ഭേദഗതിയാണ് വരുത്തുന്നത്.
മിൽമാ ഭരണം പിടിച്ചടക്കുന്നതിനായി സർക്കാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് സഹകരണ ഭേദഗതി ബിൽ എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിലെ പ്രസിഡന്റ്, തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി എന്നിവർക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. അഡ്മിനിസ്ട്രേറ്റർ/അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിശ്ചയിക്കുന്ന പ്രതിനിധി എന്നിവർക്കു കൂടി വോട്ടവകാശം നല്കുന്നതാണ് ഭേദഗതി ബിൽ.