സംസ്ഥാനത്ത് ഇടതുവിരുദ്ധ മഹാസഖ്യം: കോടിയേരി
Monday, June 27, 2022 12:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുപക്ഷ വിരുദ്ധമുന്നണി രൂപീകരിക്കാനുള്ള തുടക്കമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുതിയ രാഷ്ട്രീയ ധ്രുവീകരണം നടന്നുവരുന്നതിന്റെ സൂചനയാണിതെന്നും കോടിയേരി പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്തു.
തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. മണ്ഡലം രൂപീകൃതമായ ശേഷം എല്ലായ്പ്പോഴും യുഡിഎഫാണ് ജയിച്ചത്. സിൽവർ ലൈൻ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.