എംപി ഓഫീസ് അക്രമം: 19 പേർ റിമാൻഡിൽ
Sunday, June 26, 2022 12:56 AM IST
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐയുടെ 19 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. അക്രമവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്തവരെ ഇന്നലെ ഉച്ചയോടെയാണ് മുൻസിഫ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് ആയ അവിഷിത്തിനെയും പ്രതി ചേർത്തു.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എന്ന നിലയിൽ സർക്കാർ ശമ്പളം പറ്റുന്നയാൾ അക്രമിസംഘത്തിൽ ഉൾപ്പെട്ടത് അതീവ ഗൗവരത്തോടെ കാണേണ്ടതുണ്ടെന്നു ഷാഫി പറമ്പിൽ എംഎൽഎ കൽപ്പറ്റയിൽ പറഞ്ഞു. മന്ത്രി വീണാ ജോർജിനെ കോണ്ഗ്രസ്-യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വഴിതടയുമെന്നും അദ്ദേഹം പറഞ്ഞു.