അട്ടപ്പാടി മധുവധക്കേസ്: സ്പെഷല്‍ പ്രോസിക്യൂട്ടറുടെ രാജി സ്വീകരിച്ചു
Sunday, June 26, 2022 12:18 AM IST
കൊച്ചി: അട്ടപ്പാടി മധുവധക്കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി. രാജേന്ദ്രന്റെ രാജി സ്വീകരിച്ച സര്‍ക്കാര്‍ അസിസ്റ്റന്റ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. രാജേഷ്. എം. മേനോനെ ഈ ചുമതലയില്‍ നിയമിച്ചു.
വിചാരണയ്ക്കിടെ രണ്ടു സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന്റെ പോരായ്മയാണെന്നാരോപിച്ച് സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ മധുവിന്റെ അമ്മ മല്ലി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇതിനു പിന്നാലെ അഡ്വ. സി. രാജേന്ദ്രന് രാജിക്കത്തും നല്കി. ഈ കേസില്‍ നേരത്തെ അഡ്വ. വി.ടി. രഘുനാഥായിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍. ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹം ഒഴിഞ്ഞത്.