ഡിവൈഎസ്പിക്കു സസ്പെൻഷൻ;എഡിജിപി അന്വേഷിക്കും
Saturday, June 25, 2022 1:11 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ സർക്കാർ തീരുമാനം.
പോലീസ് ആസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന എഡിജിപി മനോജ് ഏബ്രഹാമിനാണ് അന്വേഷണ ചുമതല. കൽപ്പറ്റ ഡിവൈഎസ്പി എം.ഡി. സുനിലിനെ സർക്കാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.