ട്രൈബോ ഇലക്ട്രിക് പവര്‍ ജനറേറ്റര്‍: കുസാറ്റ് ഫാക്കല്‍റ്റികള്‍ക്കും ഗവേഷകര്‍ക്കും പേറ്റന്റ്
Sunday, May 29, 2022 12:59 AM IST
കളമശേരി: വൈബ്രേഷനുകള്‍, കാറ്റ്, മനുഷ്യചലനം, സമുദ്ര പ്രവാഹങ്ങള്‍ എന്നിങ്ങനെ വിവിധ സ്രോതസുകളില്‍നിന്ന് ഊര്‍ജം ശേഖരിക്കുന്നതിന് സഹായകമാകുന്ന ട്രൈബോ ഇലക്ട്രിക് പവര്‍ ജനറേറ്റര്‍ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ പേറ്റന്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ലഭിച്ചു.
ഗ്രാഫീന് ഓക്സൈഡ് കോമ്പോസിറ്റിന്റെ കുറവ് അടിസ്ഥാനമാക്കിയുള്ള ഈ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത് കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിലെ (ഐയുസിഐപിആര്‍എസ്) ഐപിആര്‍ ഫെസിലിറ്റേഷന്‍ സെല്ലാണ്. ഡോ. ഹണി ജോണ്‍, ഡോ. ദിവ്യ ജോസ്, അസോ. പ്രഫസര്‍ കെ.ജി. സജി ജോസഫ്, ഡോ. ഇ.ജെ. ജെല്മി, വി.കെ. വിജോയ്, ഡോ. എം.കെ. ജയരാജ്, ഷാരോണ്‍ ആന്റണി എന്നിവരാണ് ഗവേഷണത്തില്‍ പങ്കാളികളായത്.