എഫ്എസ്ഐഡിഎ സമ്മേളനത്തിനു തുടക്കമായി
Sunday, May 29, 2022 12:58 AM IST
കൊച്ചി: വിതരണ വ്യാപാരികളുടെ സംഘടനയായ ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷ(എഫ്എസ്ഐഡിഎ)ന്റെ ദ്വിദിന സമ്മേളനത്തിന് എറണാകുളം പ്രസിഡൻസി ഹോട്ടലിൽ തുടക്കമായി.
ദേശീയ പ്രസിഡന്റ് സി.എച്ച്. കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പിന്തുണയോടെ വിപണിയില്‍ കടന്നുകയറിയിട്ടുള്ള കുത്തക വ്യാപാര മേഖല ചെറുകിട വ്യവസായങ്ങളുടെയും, വിതരണ ചില്ലറ വ്യാപാര മേഖലകളുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മേഖലയെ പാടെ അവഗണിക്കുന്ന കുത്തക വ്യാപാര കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഫ്എസ്ഐഡിഎ പ്രസിഡന്റ് വി. അയ്യപ്പന് നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനു മഞ്ഞളി, ജനറല്‍ സെക്രട്ടറി ജി. വെങ്കിടേഷ്, എ.കെ.ഡി.എ. പ്രസിഡന്റ് മുജീബുര്‍ റഹ്മാന്, ശ്യാമപ്രസാദ് മേനോന്, മോഹന്‍ ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.