സബർബൻ റെയിൽ: മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഉമ്മൻചാണ്ടി
Sunday, May 29, 2022 12:58 AM IST
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ തത്വത്തിൽ അംഗീകരിച്ച സബർബൻ റെയിൽവേ പദ്ധതി പിന്നീട് വേണ്ടെന്നു തീരുമാനിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കത്തയച്ചു.
ഹൈസ്പീഡ് റെയിൽവെ പദ്ധതിക്ക് പകരം യുഡിഎഫ് സർക്കാർ 2013ൽ അവതരിപ്പിച്ച പദ്ധതിയാണ് സബർബൻ റെയിൽ പദ്ധതി. ഇതു നടപ്പാക്കാൻ തിരുവനന്തപുരം മുതൽ കണ്ണൂർവരെ വളവുകൾ നിവർത്തി ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം പരിഷ്കരിച്ചാൽ മതി. അതിന് ആകെ വേണ്ടത് 15,000 കോടി രൂപയും 300 ഏക്കർ സ്ഥലവുമാണ്. ഇതു വേണ്ടെന്നുവച്ച് രണ്ടുലക്ഷം കോടി രൂപ ചെലവു വരുന്നതും 1,383 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടതും പാരിസ്ഥിതികമായി വിനാശകരവുമായ സിൽവർ ലൈൻ നടപ്പാാക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം കേരളത്തിന്റെ സർവനാശത്തിന് വഴി തെളിക്കുന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.