ശാസ്ത്ര പുരസ്കാരങ്ങൾ മുഖ്യമന്ത്രി സമ്മാനിക്കും
Sunday, May 29, 2022 12:58 AM IST
തിരുവനന്തപുരം: കേരളത്തിലെ ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങളുടെ 50 വർഷത്തെ യാത്രയെ ആഘോഷിക്കുന്നതിന്റെ ഭാഗമായി 29ന് കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗത്തെ 50 വർഷത്തെ സംഗ്രഹം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. കേരള ശാസ്ത്ര പുരസ്കാരങ്ങളും 2022 സയൻസ് കോൺഗ്രസിലെ മികച്ച പേപ്പറുകൾക്കും പോസ്റ്ററുകൾക്കുമുള്ള അവാർഡുകളും വിതരണം ചെയ്യും.