കെസിവൈഎം വിദ്യാഭ്യാസ പ്രദർശനം
Saturday, May 28, 2022 1:11 AM IST
ആലപ്പുഴ: കെസിവൈഎം സംസ്ഥാന കമ്മിറ്റി കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ പ്രദർശനം നടത്തുന്നു.
പ്ലസ്ടു, ഡിഗ്രികഴിഞ്ഞവർക്ക് തുടർ പഠനത്തിന് ഇന്ത്യയിലും വിദേശത്തും ഇഷ്ടപ്പെട്ട കോഴ്സുകളും മികച്ച കോളജകളും തെരഞ്ഞെടുക്കുന്നതിന് സഹായകമാകുന്ന രീതിയിലാണ് പ്രദർശനം. ഇന്ന് അങ്കമാലി കറുകുറ്റി അഡ് ലക്സ് സെന്ററിൽ ഉച്ചകഴിഞ്ഞു രണ്ടു മുതലും നാളെ കോട്ടയം ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളി പാരിഷ് ഹാളിൽ രാവിലെ 10 മുതലും വിദ്യാഭ്യാസ പ്രദർശനം നടക്കും.
ഈ ജില്ലകളിലെ വിവിധ രൂപതകളിലുള്ള യുവതീ യുവാക്കളെ പങ്കെടുപ്പിച്ച് വിദഗ്ധർ നടത്തുന്ന ക്ലാസുകളും ഉണ്ടായിരിക്കും.