ബെ​ന്നി​ച്ച​ൻ തോ​മ​സ് വ​നം വകുപ്പ് മേ​ധാ​വി
ബെ​ന്നി​ച്ച​ൻ തോ​മ​സ്  വ​നം വകുപ്പ് മേ​ധാ​വി
Thursday, May 26, 2022 1:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ​​​നം വകുപ്പ് മേ​​​ധാ​​​വി​​​യാ​​​യി ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സി​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. പി.​​​കെ. കേ​​​ശ​​​വ​​​ൻ 31ന് ​​​വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണ് ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സി​​​നെ നി​​​യ​​​മി​​​ച്ച​​​ത്.

ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യു​​​ള്ള സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി ബെ​​​ന്നി​​​ച്ച​​​ന്‍റെ പേ​​​ര് പു​​​തി​​​യ വ​​​നം​​​മേ​​​ധാ​​​വി സ്ഥാ​​​ന​​​ത്തേ​​​ക്ക് ക​​​ഴി​​​ഞ്ഞയാ​​​ഴ്ച ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തു മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി ചേ​​​രു​​​ന്ന​​​തി​​​ന്‍റെ ത​​​ലേ​​​ന്നാ​​​ണ് ബെ​​​ന്നി​​​ച്ച​​​നെ​​​തി​​​രേ​​​യു​​​ള്ള മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ മ​​​രം​​​മു​​​റി​​​കേ​​​സി​​​ലെ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി ഫ​​​യ​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.

1988 ബാ​​​ച്ച് ഐ​​​എ​​​ഫ്എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ബെ​​​ന്നി​​​ച്ച​​​നാ​​​ണ് നി​​​ല​​​വി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ​​​മാ​​​രി​​​ൽ സീ​​​നി​​​യ​​​ർ. വ​​​നം ആ​​​സ്ഥാ​​​ന​​​ത്ത് ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. തു​​​ട​​​ർ​​​ച്ച​​​യാ​​​യി 34 വ​​​ർ​​​ഷം വ​​​നം വ​​​കു​​​പ്പി​​​ൽത​​​ന്നെ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച വ്യ​​​ക്തി​​​യെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സി​​​നു​​​ണ്ട്.


1997- 2000 കാ​​​ല​​​ത്ത് തേ​​​ക്ക​​​ടി ഇ​​​ക്കോ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രി​​​ക്കേ ന​​​ട​​​പ്പാ​​​ക്കി​​​യ പെ​​​രി​​​യാ​​​ർ മോ​​​ഡ​​​ൽ (ഇ​​​ന്ത്യാ ഇ​​​ക്കോ ഡെവ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ജ​​​ക്ട്) രാ​​​ജ്യാ​​​ന്ത​​​ര ശ്ര​​​ദ്ധ നേ​​​ടി. സു​​​വോ​​​ള​​​ജി, ലൈ​​​ഫ് സ​​​യ​​​ൻ​​​സ്, ഫോ​​​റ​​​സ്ട്രി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് യോ​​​ഗ്യ​​​ത​​​യു​​​ണ്ട്. ര​​​ണ്ടു വ​​​ർ​​​ഷം കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പി​​​ൽ എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ​​​ൽ ബ​​​യോ കെ​​​മി​​​സ്ട്രി​​​യി​​​ൽ യു​​​ജി​​​സി ഫെ​​​ല്ലോ ആ​​​യി ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തി. മി​​​ക​​​ച്ച സേ​​​വ​​​ന​​​ത്തി​​​ന് നി​​​ര​​​വ​​​ധി ഗു​​​ഡ് സ​​​ർ​​​വീ​​​സ് എ​​​ൻ​​​ട്രി​​​യും ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

കോ​​​ട്ട​​​യം കി​​​ട​​​ങ്ങൂ​​​ർ ചെ​​​ന്പി​​​ളാ​​​വ്ക​​​ര പു​​​ല്ലാ​​​ട്ടു​​​കു​​​ന്നേ​​​ൽ കെ.​​​വി.​​​ തോ​​​മ​​​സി​​​ന്‍റെ​​​യും കു​​​ട്ടി​​​യ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: ജോ​​​ളി ബെ​​​ന്നി​​​ച്ച​​​ൻ. മ​​​ക്ക​​​ൾ: ബി​​​റ്റോ, ജ്യു​​​വ​​​ൽ, ദി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.