അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമനം പിഎസ്സിക്ക്
Thursday, May 26, 2022 1:26 AM IST
തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പരിധിയിൽ കൊണ്ടുവരുന്നു.
അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിനെ പബ്ലിക് സർവീസ് കമ്മീഷൻ ആക്ടിൽ ഉൾപ്പെടുത്താനുള്ള കരട് ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. കേരള നിയമപരിഷ്ക്കരണ കമ്മീഷനിൽ ലീഗൽ അസിസ്റ്റന്റിനെ കരാർ വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിച്ചു.