മണിച്ചൻ അടക്കമുള്ള തടവുകാരുടെ മോചനഫയൽ ഗവർണറുടെ പരിഗണനയ്ക്ക്
Wednesday, May 25, 2022 2:18 AM IST
തിരുവനന്തപുരം: ഇന്നലെ രാത്രി മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ മുന്നിൽ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള തടവുകാരുടെ ജയിൽമോചന ഫയലുകൾ അടക്കം പരിഗണനയ്ക്കു വരും.
മണിച്ചൻ അടക്കം 33 തടവുകാരെ മോചിപ്പിക്കണമെന്ന സർക്കാർ ശിപാർശയിൽ നേരത്തേ ഗവർണർ തീരുമാനമെടുത്തിരുന്നില്ല.
പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടോയെന്ന പരിശോധന പൂർത്തിയാക്കുന്ന മുറയ്ക്കു ഗവർണർ അംഗീകാരം നൽകിയേക്കും.
.