റബർ സബ്സിഡിയുടെ പേരിൽ പെൻഷൻ റദ്ദ് ചെയ്യരുത്: വി.സി. സെബാസ്റ്റ്യൻ
റബർ സബ്സിഡിയുടെ  പേരിൽ പെൻഷൻ  റദ്ദ് ചെയ്യരുത്:   വി.സി. സെബാസ്റ്റ്യൻ
Tuesday, May 24, 2022 4:01 AM IST
കോ​​ട്ട​​യം: സാ​​മൂ​​ഹ്യ സു​​ര​​ക്ഷാ പെ​​ൻ​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ർ​​ഷ​​ക​​ർ​​ക്കു ന​​ൽ​​കു​​ന്ന 1600 രൂ​​പ ക​​ർ​​ഷ​​ക പെ​​ൻ​​ഷ​​ൻ റ​​ബ​​ർ സ​​ബ്സി​​ഡി​​യു​​ടെ മ​​റ​​വി​​ൽ റ​​ദ്ദ് ചെ​​യ്യു​​ന്ന സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ​ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ധ​​ന​​കാ​​ര്യ​​വ​​കു​​പ്പും പ​​ഞ്ചാ​​യ​​ത്ത് ഡ​​യ​​റ​​ക്ട​​റും ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന ഉ​​ത്ത​​ര​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് നോ​​ട്ടീ​​സ് അ​​യ​​യ്ക്കു​ന്ന​ത് അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം. റ​​ബ​​ർ സ​​ബ്സി​​ഡി റ​​ബ​​ർ വി​​ല​​ത്ത​​ക​​ർ​​ച്ച​​യി​​ൽ ക​​ർ​​ഷ​​ക​​നെ സ​​ഹാ​​യി​​ക്കാ​​നു​​ള്ള താ​​ത്​​കാ​​ലി​​ക സം​​വി​​ധാ​​നം മാ​​ത്ര​​മാ​​ണ്. കാ​​ല​​ങ്ങ​​ളാ​​യി ഈ ​​സ​​ബ്സി​​ഡി ക​​ർ​​ഷ​​ക​​ർ​​ക്ക് ല​​ഭി​​ക്കു​​ന്നു​​മി​​ല്ല. സ​​ബ്സി​​ഡി​​യും ക​​ർ​​ഷ​​ക​​പെ​​ൻ​​ഷ​​നും ത​​മ്മി​​ൽ ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തും ശ​​രി​​യാ​​യ ന​​ട​​പ​​ടി​​യ​​ല്ല.


60 വ​​യ​​സ് ക​​ഴി​​ഞ്ഞ ക​​ർ​​ഷ​​ക​​ന് 10,000 രൂ​​പ പെ​​ൻ​​ഷ​​ൻ ന​​ൽ​​ക​​ണ​​മെ​​ന്ന 2015ലെ ​​കാ​​ർ​​ഷി​​ക​​ന​​യ നി​​ർ​​ദ്ദേ​​ശം ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നും റ​​ബ​​ർ സ​​ബ്സി​​ഡി​​ക്ക് അ​​ർ​​ഹ​​ത​​യു​​ള്ള​​വ​​രെ​​ന്ന​​തി​​ന്‍റെ പേ​​രി​​ൽ ക​​ർ​​ഷ​​ക​​രെ നി​​ല​​വി​​ലു​​ള്ള പെ​​ൻ​​ഷ​​ൻ പ​​ദ്ധ​​തി​​യി​​ൽ​​നി​​ന്നു പു​​റ​​ന്ത​​ള്ളു​​ന്ന വി​​വാ​​ദ ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നും വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.