വെല്ലുവിളികളില്‍ ജാഗ്രത കാട്ടണമെന്ന് പ്രോ ലൈഫ്
Tuesday, May 24, 2022 4:01 AM IST
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികള്‍ തിരിച്ചറിയണമെന്ന് സീറോ മലബാര്‍ സഭ പ്രോ ലൈഫ് അപ്പോസ്തലേറ്റ്.
വരുംതലമുറയെ ഉന്മൂലനം ചെയ്യാന്‍ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വില്പന, കൊച്ചുകുട്ടികള്‍ പോലും പട്ടാപ്പകല്‍ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികള്‍ നടത്തുന്ന പ്രകടനങ്ങള്‍, മതസൗഹാര്‍ദം നഷ്ടപ്പെടുത്തുന്ന പരസ്യപ്രസ്താവനകളും സമ്മേളനങ്ങളും, വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍, സ്ത്രീപീഡനങ്ങള്‍, ആത്മഹത്യകള്‍ എന്നിവയെല്ലാം നാടിന്റെ സുസ്ഥിരതയും സമാധാനവും നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകാതെ സര്‍ക്കാരും സമൂഹവും ജാഗ്രത പുലര്‍ത്തുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രോ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.