ഹൃദയംകൊണ്ടു കാണുന്ന സിനിമകളും വേണമെന്ന് സംവിധായകൻ ജിജോ
Tuesday, May 24, 2022 3:53 AM IST
തിരുവനന്തപുരം: ഹൃദയം കൊണ്ടു കാണുന്ന സിനിമകളും മലയാളത്തിൽ വേണമെന്ന് വരയൻ സിനിമയുടെ വിജയം തെളിയിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ ജിജോ.തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയെ പ്രേക്ഷകർ ഹൃദയത്തിലേക്കു സ്വീകരിച്ചു. ഇതിൽ അതിയായ സന്തോഷമുണ്ടെന്നും ജിജോ കൂട്ടിച്ചേർത്തു.സിനിമയ്ക്കു കിട്ടിയ പ്രേക്ഷക അംഗീകാരത്തിന് താൻ നന്ദി പറയുന്നതായി സിനിമയിലെ നായകൻ സിജു വിത്സണ് പറഞ്ഞു. പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ഇത്തരം സിനിമകളും മലയാളത്തിൽ ഉണ്ടാകണമെന്നും സിജു വ്യക്തമാക്കി.
സിനിമയുടെ തിരക്കഥാകൃത്ത് ഫാ. ഡാനി കപ്പൂച്ചിൻ, നായിക കഥാപാത്രത്തെ അവതരിപ്പിച്ച നടി ശ്രീലക്ഷ്മി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.