ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിക്കൽ നീട്ടി
Sunday, May 22, 2022 2:29 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള തീരുമാനം ജൂണ്‍ 30 വരെ നീട്ടി സർക്കാർ ഉത്തരവിറക്കി. 30 ദിവസം വരെയുള്ള ഏണ്‍ഡ് ലീവ് ആനുകൂല്യങ്ങൾ പണമാക്കി മാറ്റാനുള്ള ലീവ് സറണ്ടർ ആനുകൂല്യങ്ങളുടെ മരവിപ്പിക്കലാണ് സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് അടുത്ത മാസം 30 വരെ നീട്ടിയത്.
എന്നാൽ, ഓഫീസ് അറ്റന്റഡന്റ് തസ്തികയിലുള്ളവർക്കും മുഖ്യമന്ത്രി, മന്ത്രിമാർ, സർക്കാർ ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ട കുക്കുമാർക്കും ലീവ് സറണ്ടർ ആനുകൂല്യങ്ങൾ ലഭിക്കും. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടർ പദ്ധതി മരവിപ്പിച്ചിരുന്നു.