സൗദിയിലേക്ക് കൂടുതൽ സർവീസുകൾ
Saturday, May 21, 2022 1:00 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽനിന്നു സൗദിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു.
റിയാദിലേക്കും ജിദ്ദയിലേക്കും നിലവിലുള്ള 15 പ്രതിവാര സർവീസുകൾക്ക് പുറമെയാണ് സൗദി എയർലൈൻസും എയർ ഇന്ത്യ എക്സ്പ്രസും പുതിയ സർവീസുകൾ തുടങ്ങുന്നത്. ഇത് കൂടാതെ ഇൻഡിഗോ എയർലൈൻസിന്റെ ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ ജൂൺ 15 മുതൽ തുടങ്ങും.
ഇതോടെ നെടുമ്പാശേരിയിൽനിന്നു സൗദിയിലേക്കുള്ള പ്രതിവാര സർവീസുകൾ 29 ആകും.