മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
Saturday, May 21, 2022 12:58 AM IST
തിരുവനന്തപുരം: അർഹരായവർക്ക് മുൻഗണനാ റേഷൻകാർഡുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം.
സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ അല്ലെങ്കിൽ അക്ഷയ ലോഗിൻ വഴി അപേക്ഷകൾ നൽകുന്നതിനുള്ള പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.