ആറുദിവസത്തിനുള്ളിൽ നഷ്ടമായത് 4116 ഹെക്ടർ സ്ഥലത്തെ കൃഷി
Friday, May 20, 2022 2:14 AM IST
തിരുവനന്തപുരം: തോരാമഴയിൽ കഴിഞ്ഞ ആറുദിവസത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4116 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശനഷ്ടം സംഭവിച്ചു. 50. 63 കോടി രൂപയുടെ നഷ്ടമാണ് ഈ ദിവസങ്ങളിൽ മാത്രം കർഷകർക്ക് ഉണ്ടായിട്ടുള്ളത്.
എറ്റവുമധികം കൃഷി നാശമുണ്ടായത് ആലപ്പുഴ ജില്ലയിലാണ്. 4958 കർഷകരുടെ 2530 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് പെരുമഴയിൽ നശിച്ചത്. ഇവിടെ മാത്രം 25.44 കോടിരൂപയുടെ കൃഷിനാശമുണ്ടായി. മലപ്പുറത്ത് 511 ഹെക്ടറിലേയും കോട്ടയത്ത് 441 ഹെക്ടറിലേയും എറണാകുളത്ത് 177 ഹെക്ടറിലേയും പത്തനംതിട്ടയിൽ 138 ഹെക്ടറിലേയും കൃഷിനാശമുണ്ടായി. നെൽകൃഷിക്കാണ് ഏറ്റവുമധികം നാശം സംഭവിച്ചത്. 2443 ഹെക്ടറിലെ നെൽകൃഷി ആറുദിവസത്തിനുള്ളിൽ നാശനഷ്ടം സംഭവിച്ചു. 834 ഹെക്ടർ സ്ഥലത്തെ വാഴകൃഷിയും കനത്ത മഴയിൽ നശിച്ചു.