രാജഭാഷാ സമ്മാൻ പുരസ്കാരം വിതരണം ചെയ്തു
Thursday, May 19, 2022 2:07 AM IST
കൊച്ചി: യൂകോ ബാങ്ക് രാജഭാഷാ സമ്മാൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ കഴിഞ്ഞ വർഷം എംഎ ഹിന്ദി ബാച്ചിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കാണ് 5,000 രൂപയുടെ കാഷ് അവാർഡും പ്രമാണപത്രവും മെമന്റോയും അടങ്ങിയ പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ അഞ്ജലി മുരളീധരൻ, പാലാ സെന്റ് തോമസ് കോളജിലെ ആരതി മധുസൂദനൻ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഹിന്ദി ഭാഷയുടെ പ്രചാരണാർഥം യൂക്കോ ബാങ്ക് ഏർപ്പെടുത്തിയതാണ് രാജഭാഷാ സമ്മാൻ പുരസ്കാരം.