അഗ്നിശമന സേനാ വിഭാഗത്തിൽ രണ്ടു മലയാളികൾക്ക് വിശിഷ്ട സേവന മെഡൽ
Wednesday, January 26, 2022 12:53 AM IST
തിരുവനന്തപുരം: ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ടി. വിനോദ് കുമാർ, എ.സതീവ് കുമാർ എന്നിവർക്ക് രാഷ്ട്രപ തിയുടെ വിശിഷ്ട സേവന മെഡൽ. കെ.വി അശോകൻ (റിട്ട. സ്റ്റേഷൻ ഓഫീസർ) സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരായ എസ്. സനിൽലാൽ, പി.കെ രാമൻകുട്ടി എന്നിവർക്കാണ് സ്തുത്യർഹസേവനത്തിനുള്ള മെഡൽ.
സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ കറക്ഷണൽ മെഡലിന് മൂന്ന് ജയിൽ ഉദ്യോഗസ്ഥർ അർഹരായി. വിയ്യൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എൻ. രവീന്ദ്രൻ, കോഴിക്കോട് ജില്ലാ ജയിലിലെ എ.കെ. സുരേഷ്, പാലക്കാട് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് പി.എസ്. മിനിമോൾ എന്നീ ജയിൽ ഉദ്യോഗസ്ഥർക്കാണ് മെഡൽ.