വിസി പുനർനിയമനം: അപ്പീല്‍ മാറ്റി
Tuesday, January 25, 2022 2:06 AM IST
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നല്കിയതു ചോദ്യം ചെയ്യുന്ന ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരായ അപ്പീല്‍ ഹൈക്കോടതി ഫെബ്രുവരി മൂന്നിനു പരിഗണിക്കാനായി മാറ്റി. ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി.പി. ചാലി എന്നിവരുള്‍പ്പെട്ട ബെഞ്ച് അപ്പീല്‍ മാറ്റിയത്.